കാര്‍ തലകീഴായി മറിഞ്ഞു

പത്തനാപുരം: മിനി ഹൈവേയില്‍ . യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനാപുരം കൊട്ടാരക്കര മിനിഹൈവേയില്‍ പറങ്കിമാംമുകള്‍ ജങ്ഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് പിടവൂരിലേക്ക് വരുകയായിരുന്നു കാര്‍. അമിതവേഗത്തിലെത്തിയ കാര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.