സ്നേഹ സന്ദേശയാത്ര

കിളിമാനൂർ: പനപ്പാംകുന്ന് ജനതാ വായനശാല സ്േനഹ സന്ദേശയാത്ര സംഘടിപ്പിച്ചു. വാർഡ് അംഗം എം. വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. സൗഹൃദ സദസ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണികൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ചു. മതിര ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കസ്തൂർബ സർവിസ് സഹകരണ ബാങ്ക് സംഭാവന ചെയ്ത കസേരകൾ ബാങ്ക് പ്രസിഡൻറ് എസ്. വിദ്യാനന്ദകുമാർ വായനശാലക്ക് കൈമാറി. പഞ്ചായത്ത് അംഗം എസ്.ആർ. ജലജ, കെ. നാരായണൻ ഉണ്ണിത്താൻ, ബി.എസ്. അനിൽകുമാർ, എ. ഷാജി, ആർ.കെ. ബിജിത്ത്, തോപ്പിൽ ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.