തിരുനല്ലൂർ അവാർഡ്​ ഡോ. സന്തോഷ്​ വള്ളിക്കാടിന്​

കൊല്ലം: ബഹുജന കലാസാഹിത്യ വേദിയുടെ മൂന്നാമത് തിരുനല്ലൂർ അവാർഡ് ഡോ. സന്തോഷ് വള്ളിക്കാടി​െൻറ 'പുരാവൃത്തവും കവിതയും' എന്ന പഠനഗ്രന്ഥത്തിന് ലഭിച്ചു. പ്രഫ. വിശ്വമംഗലം സുന്ദരേശൻ ചെയർമാനും ചവറ കെ.എസ്. പിള്ള, കെ.ടി. രാധാകൃഷ്ണൻ കൂടാളി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര കൃതി തെരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഇൗമാസം 21ന് നടക്കുന്ന 'ബഹുജന കലാ സാഹിത്യ വേദി'യുടെ സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.