സ്കൂട്ടറിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

നേമം: വിവാഹത്തിൽ പങ്കെടുത്തശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ ബൈക്കിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നരുവാമൂട് കണ്ണങ്കോട് സ്കൂളിന് സമീപം തലക്കോട്ട് കോണം പണയിൽ അരുൺ നിവാസിൽ അശോക​െൻറ ഭാര്യ സുജാതയാണ് (53) മരിച്ചത്. ഞായറാഴ്ച രാവിലെ 11ന് പെരിങ്ങമലക്കും കേളേശ്വരത്തിനുമിടയിലാണ് അപകടം. പെരിങ്ങമ്മലയിൽ വിവാഹത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഭർത്താവ് അശോകൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ തലയടിച്ചുവീണ സുജാതയെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. അശോകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: അരുൺ, അനു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.