രജിത്​കുമാറിന്​ സാമൂഹിക നീതി വകുപ്പി​െൻറ വിലക്ക്​

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവത്കരണ-പഠന ക്ലാസുകളിൽനിന്ന് കാലടി ശങ്കര കോളജിലെ അധ്യാപകന്‍ രജിത്കുമാറിനെ വിലക്കി സാമൂഹിക നീതി വകുപ്പ്. അന്ധവിശ്വാസവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങൾ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന ഇദ്ദേഹത്തെ ഇത്തരം പരിപാടികളിൽ പെങ്കടുപ്പിക്കരുതെന്ന് നിർദേശിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം വിമൻസ് കോളജിൽ പൊതുപരിപാടിക്കിടെ പെണ്‍കുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലാണ് ഇദ്ദേഹം സംസാരിച്ചത്. സ്ത്രീവിരുദ്ധമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് വിദ്യാർഥിനി സദസ്സില്‍നിന്ന് ഇറങ്ങിേപ്പായി. അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്ജെൻഡറാകുമെന്നും ഓട്ടിസവും സെറിബ്രല്‍ പാര്‍സിയും ബാധിച്ച കുട്ടികളുണ്ടാകുമെന്നുമൊക്കെയാണ് ഇദ്ദേഹം പ്രചരിപ്പിക്കുന്നത്. സെറിബ്രല്‍ പാര്‍സി/ഓട്ടിസം ഉള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ദുര്‍നടപ്പുകാരാണെന്ന് പിന്നീട് മറ്റൊരു ചടങ്ങിൽ പറഞ്ഞു. പരാമര്‍ശങ്ങള്‍ അശാസ്ത്രീയമാണെന്നും സാമൂഹികവിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാണിച്ചിട്ടും പിന്‍വലിക്കാന്‍ ഇദ്ദേഹം തയാറായിട്ടില്ല. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നിയമനടപടി സ്വീകരിക്കുന്നത് ആലോചിച്ചുവരികയാണെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.