കപ്പ മഹോത്സവം കാണാൻ കലക്ടർ കുടുംബ സമേതം

തിരുവനന്തപുരം: കപ്പ മഹോത്സവം കാണാൻ കലക്ടർ കെ. വാസുകി കനകക്കുന്നിൽ കുടുംബസമേതമെത്തി. കപ്പ വിഭവങ്ങൾ രുചിച്ചുനോക്കാനും അവർ മറന്നില്ല. കൊല്ലം കലക്ടറും ഭർത്താവും കൂടിയായ ഡോ. എസ് കാർത്തികേയനോടൊപ്പം കുടുംബസമേതമാണ് അവർ കപ്പമേളയിൽ എത്തിയത്. കപ്പയുടെ രുചിമേളം തീർക്കുന്ന നാടൻ ഭക്ഷ്യമേള ഏവരെയും ആകർഷിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഏപ്രിൽ എട്ട് വരെയാണ് മേള. സംസ്ഥാന കൃഷിവകുപ്പിന് കീഴിെല വിവിധ സ്ഥാപനങ്ങൾ, കേന്ദ്ര കിഴങ്ങു ഗവേഷണകേന്ദ്രം, വിവിധ കാർഷിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.