ഓഖി ദുരന്തബാധിതരെ സര്‍ക്കാര്‍ കബളിപ്പിച്ചു ^രമേശ് ചെന്നിത്തല

ഓഖി ദുരന്തബാധിതരെ സര്‍ക്കാര്‍ കബളിപ്പിച്ചു -രമേശ് ചെന്നിത്തല തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുെന്നന്ന ക്രൂര സത്യമാണ് ആര്‍ച്ച് ബിഷപ് സൂസപാക്യത്തി​െൻറ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും കേവലം 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭ്യമായതെന്ന ആര്‍ച്ച് ബിഷപ്പി​െൻറ പ്രസ്താവന ദുരിതാശ്വാസത്തി​െൻറ കാര്യത്തില്‍ ഫിഷറീസ് മന്ത്രിയും സര്‍ക്കാറും ഇത്രയും നാള്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന് വ്യക്തമാക്കുന്നതാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. തമിഴ്നാട്ടില്‍ എല്ലാ ദുരന്തബാധിതര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10 ലക്ഷം രൂപ നിക്ഷേപുവുമായി കൊടുത്തപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയട്ടെ, തിരക്കാണ് എന്നൊക്കെയുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് അലംഭാവുമുണ്ടെന്ന് ആര്‍ച്ച് ബിഷപ് തന്നെ വ്യക്തമായി പറയുന്നു. ഓഖി ദുരന്തബാധിതരുടെ കാര്യത്തില്‍ സര്‍ക്കാർ ചെയ്തത് തികഞ്ഞ വാഗ്ദാന ലംഘനവും ക്രൂരതയുമാണെന്നും ചെന്നിത്തല പറഞ്ഞു. അധിക നികുതി വേണ്ടെന്നുെവച്ച് സംസ്ഥാനത്തെ ഇന്ധനവില പിടിച്ചുനിര്‍ത്തണമെന്ന് ചെന്നിത്തല തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറയുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുന്നത് ബി.ജെ.പി സര്‍ക്കാറും ബഹുരാഷ്ട്ര എണ്ണക്കമ്പനികളുമായുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. സര്‍ക്കാറിന് ലഭിക്കേണ്ട നികുതി വേണ്ടെന്നുവച്ച് സംസ്ഥാനത്ത് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാറി​െൻറ കാലത്ത് ഇന്ധനവില കൂട്ടിയ സാഹചര്യമുണ്ടായപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്നുെവച്ചാണ് കേരളത്തില്‍ വില പിടിച്ചുനിര്‍ത്തിയത്. ഇടതുസര്‍ക്കാറാകട്ടെ, എന്‍.ഡി.എ സര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചപ്പോഴൊന്നും അധിക നികുതി വേണ്ടെന്നുവെക്കാൻ തയാറായില്ല. ജി.എസ്.ടിയുടെ കാര്യത്തിലായാലും ഇന്ധനവിലയുടെ കാര്യത്തിലായാലും കേന്ദ്ര സര്‍ക്കാറി​െൻറ കൊള്ളക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സംസ്ഥാന ധനകാര്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.