കുഞ്ഞിളം കൈകളിൽ വിരിഞ്ഞ നൂറോളം ചിത്രങ്ങളുമായി ചിത്രപ്രദർശനം

കൊല്ലം: കുഞ്ഞിളം കൈകളിൽ വിരിഞ്ഞ വർണ മനോഹര ചിത്രങ്ങളുടെ പ്രദർശനം ആശ്രാമം എയിറ്റ് പോയൻറ് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. അഞ്ചു വയസ്സുകാരി ശലക വരച്ച 100 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇതിനകം 2500 ലതികം വർണചിത്രങ്ങൾക്ക് ഇൗ കുരുന്ന് കൈകൾ ജീവൻ നൽകിയിട്ടുണ്ട്. തീരെ ചെറിയ പ്രായത്തിൽ തന്നെ വലിയ ചിത്രങ്ങൾ വരച്ച കുരുന്ന് ചിത്രകാരി ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ടു വയസ്സ് മുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയ ശലക എറണാകുളം ഇടപ്പള്ളി ചോയിസ് സ്കൂളിലെ യു.കെ.ജി വിദ്യാർഥിയാണ്. കൊല്ലം ഉളിയക്കോവിൽ സ്വദേശി സഞ്ചുവി​െൻറയും ആശ്മിയുടെയും മകളാണ് ശലക. ചിത്രപ്രദർശനത്തി​െൻറ ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. ചൊവ്വാഴ്ച പ്രദർശനം സമാപിക്കും. കൊല്ലം സിദ്ധാർഥ ഫൗണ്ടേഷനാണ് പ്രദർശനം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.