ഗാന്ധാരിഅമ്മക്ക്​ പൊങ്കാലയർപ്പിച്ച്​ ഭക്തജനം

തിരുവനന്തപുരം: ചിത്രാപൗർണമി മഹോത്സവത്തോടനുബന്ധിച്ച് ഗാന്ധാരിഅമ്മൻ കോവിലിൽ ഭക്തർ ദേവിക്ക് പൊങ്കാലയർപ്പിച്ച് സായൂജ്യമടഞ്ഞു. ചിത്രാപൗർണമിയുടെയും ആഞ്ജനേയ് ജയന്തിയുടെയും സംയുക്താഘോഷത്തി​െൻറ ഏഴാം ഉത്സവദിനമായ ശനിയാഴ്ചയായിരുന്നു പൊങ്കാല മഹോത്സവം. നിരവധി ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കാനെത്തിയിരുന്നു. രാവിലെ 9.50ന് പൊങ്കാലയടുപ്പിൽ തീ പകർന്നു. 11ന് നവകാഭിഷേകത്തിനുശേഷം ഉച്ചക്ക് 12.10ന് പൊങ്കാല നിവേദ്യം നടന്നു. വൈകുന്നേരം ഏഴിന് വിവിധ വാദ്യമേളങ്ങളോടുകൂടി ആനപ്പുറത്ത് എഴുന്നള്ളത്ത്. ഘോഷയാത്രക്കുശേഷം രാത്രി 12ന് എഴുന്നള്ളത്ത് മടങ്ങി ക്ഷേത്രസന്നിധിയിലേക്കെത്തി. പുലർച്ചെ 1.15ന് കുടിയിളക്കി കാപ്പഴിച്ച് ഗുരുസി സമർപ്പണം നടന്നു. ഏപ്രിൽ ഒന്നിന് ഗുരുസി സമർപ്പണം കഴിഞ്ഞ് പള്ളിയുറക്കമായതിനാൽ ഞായറാഴ്ച വൈകുന്നേരം മൂന്നിന് മാത്രമേ നട തുറക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.