കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം

തിരുവനന്തപുരം: വഴുതക്കാട് പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതര്‍ക്കുള്ള വിദ്യാലയത്തില്‍ 2018--19 അധ്യയനവര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചിനും 10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്‌കൂളില്‍ പഠിക്കുന്ന കാഴ്ചയില്ലാത്ത വിദ്യാർഥികള്‍ക്ക് രണ്ടു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലുമാണ് പ്രവേശനം. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചക്കുറവുള്ളവര്‍ക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും ലഭിക്കും. കുട്ടികളെ പരിചരിക്കാന്‍ ജീവനക്കാരുടെ സേവനവും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ഹെഡ്മാസ്റ്റര്‍, കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോണ്‍: 0471-2328184, 8547326805. വെബ്:www.gsvt.in ഇ -മെയില്‍: gbs.tvpm@gmail.com വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ് തിരുവനന്തപുരം: തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമീഷണറുമായ ആര്‍. ശ്രീവത്സന്‍ ഏപ്രില്‍ മൂന്ന്, അഞ്ച്, ആറ്, 10, 12, 13, 17, 19, 20, 24, 27 തീയതികളില്‍ തൃശൂര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഏപ്രില്‍ ഒമ്പത്, 10, 16, 17, 23, 24 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ (ആര്‍.ഡി.ഒ കോര്‍ട്ട്) സിറ്റിങ് നടത്തും. 12ന് പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ആറ്, 27 തീയതികളില്‍ മഞ്ചേരി ഇന്ദിര ഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങ്ങിലെ ഒന്നാംനിലയിലെ കോടതി ഹാളിലും 20ന് തിരൂര്‍ സബ് കലക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോര്‍ട്ട് ഹാളിലും തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണചെയ്യും. കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ഏപ്രില്‍ മൂന്ന്, 10, 17 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയില്‍ സിറ്റിങ് നടത്തും. 20, 21 തീയതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 24ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസ​െൻറിനറി ഹാളിലും 27ന് കാസർകോട് ജില്ല ലേബര്‍ ഓഫിസിലും നാല്, അഞ്ച്, ആറ്, 11, 12, 13 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.