പണിമുടക്കിൽ മുഴവൻ തൊഴിലാളികളും പങ്കെടുക്കും ^സംയുക്ത ട്രേഡ്​ യൂനിയൻ

പണിമുടക്കിൽ മുഴവൻ തൊഴിലാളികളും പങ്കെടുക്കും -സംയുക്ത ട്രേഡ് യൂനിയൻ തിരുവനന്തപുരം: സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ തൊഴിലാളി വിഭാഗങ്ങളും രണ്ടിന് നടക്കുന്ന പണിമുടക്കിൽ പണിമുടക്കുമെന്ന് സംയുക്ത േട്രഡ് യൂനിയൻ സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെ എല്ലാജീവനക്കാരും തൊഴിലാളികളും പണിമുടക്കിൽ അണിനിരക്കും. പണിമുടക്കിയ തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. പകൽ 11ന് മ്യൂസിയം ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. പണിമുടക്കി​െൻറ പ്രചാരണാർഥം ഒന്നിന് പ്രാദേശിക അടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനം തുടങ്ങും. രാവിലെ സംയുക്ത േട്രഡ് യൂനിയൻ സമിതി പ്രവർത്തകർ കടകമ്പോളങ്ങൾ അടച്ച് പണിമുടക്കുമായി സഹകരിക്കണമെന്ന് അഭ്യർഥിക്കും. പ്രചാരണത്തിനായി ജില്ലയിൽ 18 ഏരിയ ജാഥകൾ സംഘടിപ്പിച്ചു. തൊഴിലാളികളെ തെരുവാധാരമാക്കുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. പുതിയ വ്യവസ്ഥ നിലവിൽവന്നാൽ സ്ഥിരം തൊഴിൽ ഇല്ലതാകും. നിശ്ചിതകാലത്തേക്ക് മാത്രമാകും നിയമനം. ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ ജീവിക്കേണ്ട സ്ഥിതി സംജാതമാകും. നിയമന കാലാവധി അവസാനിച്ചാൽ നോട്ടീസ് പോലും നൽകാതെ തൊഴിലാളികളുടെ സേവനകാലം അവസാനിച്ചതായി കണക്കാക്കും. തൊഴിലുടമക്ക് താൽപര്യമുള്ള കാലം മാത്രം ജോലി ലഭിക്കുന്ന വിഭാഗമാകും നിശ്ചിതകാല തൊഴിലാളികൾ. തൊഴിലാളി ജീവിതം നരകതുല്യമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ മുഴുവൻ തൊഴിലാളികളും പണിമുടക്കിൽ അണിനിരക്കണമെന്നും സംയുക്ത േട്രഡ് യൂനിയൻ സമിതി അഭ്യർഥിച്ചു. സംയുക്ത േട്രഡ് യൂനിയൻ സമിതി കൺവീനറും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ വി. ശിവൻകുട്ടി, രാധാകൃഷ്ണൻ, ശ്രീകുമാരൻ നായർ, മാഹീൻ അബൂബക്കർ, ജി. സുഗുണൻ, തമ്പി കണ്ണാടൻ, കരക്കാമണ്ഡപം രവി, മംഗലപുരം ഷാജി, പൂന്തുറ സജീവ്, സോണിയ, രമേശൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.