വേയ്ക്കൽ ജുമാമസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും

നിലമേൽ: വേയ്ക്കൽ മുസ്ലിം ജമാഅത്ത് പുതുക്കിപ്പണിത ജുമാമസ്ജിദ്, മദ്റസ എന്നിവയുടെയും ആംബുലൻസി​െൻറയും ഉദ്ഘാടനവും മതവിജ്ഞാന സദസ്സും ഞായറാഴ്ച ആരംഭിച്ച് അഞ്ചിന് സമാപിക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സ്ത്രീകളുടെ മസ്ജിദ് സന്ദർശനത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. വൈകീട്ട് ഏഴിന് വൈസ് പ്രസിഡൻറ് മുഹമ്മദ് ഹനീഫിൻറ അധ്യക്ഷതയിൽ ചേരുന്ന മതവിജ്ഞാന സദസ്സ് മന്നാനിയ്യ ഇസ്ലാമിക യൂനിവേഴ്സിറ്റി പ്രഫസർ അഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മതപ്രഭാഷണങ്ങൾ നടക്കും. അഞ്ചിന് രാവിലെ 10ന് കെ.പി. അബൂബക്കർ ഹസ്രത്തി​െൻറ ദുആയോടെ ആരംഭിക്കുന്ന പെതുസമ്മേളനത്തിൽ വേയ്ക്കൽ ജമാഅത്ത് പ്രസിഡൻറ് എം.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മദ്റസ ഹാളി​െൻറ ഉദ്ഘാടനം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും നിർധനർക്കുള്ള ചികിത്സാ ധനസഹായ വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ആംബുലൻസി​െൻറ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എയും പ്ലസ് ടു, എസ്.എസ്.എൽ.സി വിദ്യാർഥികൾക്കും മദ്റസ വിദ്യാർഥികൾക്കുമുള്ള അവാർഡ് വിതരണം കെ.എൻ. ബാലഗോപാലും നിർവഹിക്കും. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അനുഗ്രഹപ്രഭാഷണം നടത്തും. പ്രവാസി പ്രതിനിധി ഇസുദ്ദീൻ മൗലവിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പള്ളിയുടെ ശിൽപി ആർക്കിടെക്റ്റ് ഗോപാലകൃഷ്ണനെ നിർമാണ കമ്മിറ്റി കൺവീനർ ഹുസൈനും ആദരിക്കും. വ്യാഴാഴ്ച ളുഹർ നമസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുമെന്ന് പ്രസിഡൻറ് എം.കെ. അബ്ദുല്ലത്തീഫ് പൂങ്കോടിയിൽ, സെക്രട്ടറി ജലീൽ വടക്കതിൽ വൈസ് പ്രസിഡൻറ് മുഹമ്മദ് ഹനീഫ, ജോയൻറ് സെക്രട്ടറിമാരായ സിയാദ്, ഷറാഫത്ത് മല്ലം, ഷാനവാസ് ട്രഷറർ ഹുസൈൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.