മംഗളപ്പൊങ്കാലയും കെട്ടുവിളക്കെടുപ്പും

അഞ്ചൽ: അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തി​െൻറ പ്രധാന പരിപാടികളിൽ ഒന്നായ മംഗളപ്പൊങ്കാല ഞായറാഴ്ച രാവിലെ 7.15ന് ആരംഭിക്കും. ക്ഷേത്രാങ്കണം, ആറാട്ട് കണ്ടം, പൊലിക്കോട് തടിക്കാട് റോഡ്, അറയ്ക്കൽ മലമേൽ റോഡ് എന്നിവിടങ്ങളിലാണ് മുൻകൂട്ടി കൂപ്പൺ വാങ്ങിയവർക്ക് പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കുടിവെള്ള വിതരണം, ആതുര സേവനം, സൗജന്യ യാത്ര, പൊലീസ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ പ്രധാനമായ അരത്തകണ്ടൻകുളത്തിലെ അരി നിരത്തൽ ചടങ്ങ് രണ്ടിന് രാവിലെ എട്ടിന് നടക്കും. പ്രസിദ്ധമായ കെട്ടുവിളക്കെടുപ്പും കൊടിയെഴുന്നള്ളത്തും മൂന്നിന് പുലർച്ച മൂന്നിന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.