വാട്ടർ ടാങ്ക് വിതരണപദ്ധതി ഉദ്ഘാടനം

ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ പഞ്ചായത്ത് 2017--18 സാമ്പത്തികവര്‍ഷം നടപ്പാക്കിയ പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വാട്ടർ ടാങ്ക് വിതരണപദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. വിലാസിനി നിർവഹിച്ചു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുടിവെള്ളം ശേഖരിച്ച് വെക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ എം. ഷിജു, കൃഷ്ണകുമാര്‍, രാധികാ പ്രദീപ്, ജയന്തി സോമന്‍, പഞ്ചായത്ത് സെക്രട്ടറി ബിജി ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രചാരണ ജാഥ നടന്നു ആറ്റിങ്ങല്‍: ഏപ്രില്‍ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിനോടും രാജ്ഭവന്‍ മാര്‍ച്ചിനോടും മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഏരിയ പ്രചാരണ ജാഥ നടന്നു. മുദാക്കല്‍ ചെമ്പൂര് ജങ്ഷനില്‍നിന്ന് ആരംഭിച്ച ജാഥ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആര്‍. രാമു ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റനായ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആര്‍. സുഭാഷ് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. ജാഥയില്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, എം. മുരളി, ജി. വേണുഗോപാലന്‍ നായര്‍ (സി.ഐ.ടി.യു), ഷിഹാബുദ്ദീന്‍, കിഴുവിലം രാധാകൃഷ്ണന്‍ (ഐ.എന്‍.ടി.യു.സി), എല്‍. സ്‌കന്ദകുമാര്‍, കോരാണി ബിജു (എ.ഐ.റ്റി.യു.സി), വാമനപുരം ശ്രീകുമാര്‍, സി.വി. ബിജു (എച്ച്.എം.എസ്), കോരാണി സനില്‍ (കെ.ടി.യു.സി), ജെ.എസ്. സലാഹുദ്ദീന്‍ (യു.റ്റി.യു.സി) എന്നിവര്‍ അംഗങ്ങളായിരുന്നു. കോരാണി, മുടപുരം, പുളിമൂട്, ചിറയിന്‍കീഴ് ബസ്സ്റ്റാന്‍ഡ്, ശാര്‍ക്കര ജങ്ഷന്‍, ചെക്കാലവിളാകം, അഞ്ചുതെങ്ങ് ജങ്ഷന്‍, വക്കം മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ ആറ്റിങ്ങല്‍ കച്ചേരിനട ജങ്ഷനില്‍ സമാപിച്ചു. ചിറയിന്‍കീഴ്: കയര്‍ തൊഴിലാളി യൂനിയ​െൻറ മെംബര്‍ഷിപ് വിതരണോദ്ഘാടനം ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡൻറ് ആര്‍. സുഭാഷ് അഞ്ചുതെങ്ങില്‍ കയര്‍ തൊഴിലാളി വിമലക്ക് നല്‍കി നിർവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആര്‍. രാമു, എസ്. ലെനിന്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ബി.എന്‍. സൈജുരാജ്, വി. ലൈജു, പ്രമീള സിദ്ധാര്‍ഥന്‍, ആര്‍. ജെറാള്‍സ്, ലിജ ബോസ്, ബി. ബേബി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.