ജനമൈത്രി പൊലീസ് എന്നത് പേരിൽ മാത്രം; അഞ്ചുദിവസമായി പൊലീസ് ഫോൺ എടുക്കാറില്ല

കിളിമാനൂർ: 'ഞങ്ങൾ ജനമൈത്രി പൊലീസാണ്. നാട്ടിൽ മോഷ്ടാക്കളെയോ പിടിച്ചു പറിക്കാരെയോ അക്രമികളേയോ കുറിച്ച് എന്തു വിവരം കിട്ടിയാലും വിളിക്കുക. നിങ്ങൾക്ക് മുന്നിൽ പരിഹാരവുമായി ഞങ്ങളുണ്ടാകും' -ഇതാണ് ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസുകളിൽ പ്രസംഗിക്കുന്നത്. എന്നാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ വിവരം അറിയിക്കാമെന്ന ധാരണയിൽ ഫോൺ ചെയ്താൽ കഥയാകെ മാറും. പലവട്ടം ഫോൺ ചെയ്താലും റിംഗ്ടോൺ അല്ലാതെ മറുപടിയുണ്ടാകില്ല. ഫോൺ എടുത്താലോ 'ജനമൈത്രി'ക്കാര​െൻറ പെരുമാറ്റം വാദിയെ പ്രതിയാക്കുന്നതാകും. കിളിമാനൂരിൽ കഴിഞ്ഞ നാലുദിവസം മുമ്പുണ്ടായ കൊലപാതക്കേസിനെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷൻ ഓഫിസറുടെയും കിളിമാനൂർ, പള്ളിക്കൽ എസ്.ഐമാരുടെയും ഔദ്യോഗിക മൊബൈൽ ഫോണുകളിലേക്കും ലാൻഡ് ഫോണുകളിലേക്കുമൊക്കെ മാറി മാറി വിളിച്ചിട്ടും ഗതിയിതുതന്നെ. അടിപിടിയും അക്രമവും നടക്കുമ്പോൾ വിവരം അറിയിക്കാൻ വിളിച്ചാലും സ്ഥിതി സമാനമാണെന്ന് നാട്ടുകാർ പറയുന്നു. മടവൂരിൽ റേഡിയോ ജോക്കിയും കലാകാരനുമായ രാജേഷ് ക്വട്ടേഷൻ സംഘത്തി​െൻറ ആക്രമണത്തിൽ വെട്ടേറ്റ് രക്തം വാർന്ന് കിടക്കുമ്പോൾ നാട്ടുകാർ പലവട്ടം പള്ളിക്കൽ പൊലീസിലേക്ക് വിളിച്ചു. എന്നാൽ, സ്റ്റേഷനിലെ ഫോൺ െബല്ലടിച്ചതല്ലാതെ ആരും എടുത്തില്ല. കോൺഗ്രസി​െൻറ മുൻ വാർഡ് അംഗത്തെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഡി.സി.സി മെംബർ ഉൾപ്പെടെ 30-ഓളം പേർ ആ സമയം സ്റ്റേഷനിലുണ്ടായിരുന്നു. ഫോൺ ബെല്ലടിക്കുമ്പോൾ വിച്ഛേദിക്കുകയായിരുന്നു പൊലീസുകാരെന്ന് കോൺഗ്രസുകാർ ആരോപിച്ചു. ഇതു കാരണം മടവൂരിൽനിന്നുള്ളവർക്ക് സ്റ്റേഷനിലെത്തി സംഭവം അറിയിക്കേണ്ടിവന്നു. ശേഷമാണ് പൊലീസ് രാജേഷ് വെട്ടേറ്റ് കിടന്ന സ്ഥലത്തെത്തിയത്. ഇതിനകം രക്തം വാർന്ന് രാജേഷി​െൻറ ജീവൻ നഷ്ടപ്പെടുകയായിരുെന്നന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊലീസി​െൻറ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാട്ടിയപ്പോൾ ആറ്റിങ്ങൽ ഡിവൈ.എസ്.പി നൽകുന്ന മറുപടിയിങ്ങനെ- 'സർക്കാർ നൽകിയിട്ടുള്ള ഔദ്യോഗിക ഫോൺ എടുക്കേണ്ട ഉത്തരവാദിത്തം പൊലീസ് ഉദ്യോഗസ്ഥർക്കുണ്ട്. കിളിമാനൂർ സി.ഐ സ്ഥലത്തില്ല. എസ്.ഐമാർ ഫോൺ എടുക്കുന്നില്ലെങ്കിൽ ഗുരുതരമായ കൃത്യവിലോപമാണ്. കർശനമായ നിർദേശം ഉടൻതന്നെ നൽകും'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.