എം.പി, എം.എൽ.എ ഫണ്ടുകളിൽനിന്ന്​ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്​ ഫണ്ട്​ വിനിയോഗിക്കണം ^ബഹുജന സമിതി

എം.പി, എം.എൽ.എ ഫണ്ടുകളിൽനിന്ന് നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കണം -ബഹുജന സമിതി ബാലരാമപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പൂർത്തീകരിക്കാൻ എം.എൽ.എ, എം.പി ഫണ്ടുകൾ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് വിനിയോഗിക്കാൻ നിയമനിർമാണം നടത്തണമെന്ന് ബഹുജന സമിതി പ്രവർത്തക സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സമിതി പ്രസിഡൻറ് എം. നിസ്താറി​െൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനം സമിതി ചെയർമാൻ അഡ്വ. എസ്.ആർ. തങ്കരാജ് എക്സ്. എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.എസ്. ആമിന ജനറൽ സെക്രട്ടറി, വി. വിജയരാജ്, സെക്രട്ടറി ആർ.സി. തെരുവ് ക്രിസ്തുദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.