ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വി.കെ. സിങ് ഇന്ന്​ ഇറാഖിലേക്ക് പോകും

ന്യൂഡൽഹി: െഎ.എസ് തീവ്രവാദികൾ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഞായറാഴ്ച ഇറാഖിലേക്ക് യാത്ര തിരിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മന്ത്രി തിരിച്ചെത്തിയേക്കും. തുടർന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനായി അമൃത്സർ, പട്ന, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് യാത്രയാകും. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾ കഴിഞ്ഞ മാർച്ച് 26ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. 40 ഇന്ത്യക്കാരെ ഇറാഖിലെ മൊസ്യൂളിൽ നിന്ന് 2014 ജൂണിൽ െഎ.എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായും ഒരാൾ രക്ഷപ്പെടുകയും 39 പേരെ വധിച്ചതായും സുഷമ സ്വരാജാണ് ഇൗ മാസം ആദ്യം പാർലമ​െൻറിൽ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.