ഉത്സവത്തിനിടെ സംഘർഷം: ബി.​െജ.പി പ്രവർത്തകന്​ ക​ുത്തേറ്റു

മാഹി: ചാലക്കര വരപ്രത്ത് കാവിൽ തിറയുത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ബി.െജ.പി പ്രവർത്തകന് കുത്തേറ്റു. ഈയ്യത്തുങ്കാട്ടെ കുളങ്ങര സജീവനാണ് (55) കുത്തേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.45ഓടെയാണ് സംഭവം. സംഭവത്തിൽ പള്ളൂർ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അക്രമം നടത്തിയത് സി.പി.എം ആണെന്ന് ബി.ജെ.പി മാഹി മേഖല പ്രസിഡൻറ് സത്യൻ കുനിയിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.