പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച സംഭവം; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട്: അടുത്തമാസം വിരമിക്കുന്ന പടന്നക്കാട് നെഹ്റു കോളജ് പ്രിന്‍സിപ്പൽ പി.വി. പുഷ്പജക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷൻ. രണ്ടാംവര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ്ഹനീസ്, എം.പി. പ്രവീൺ, രണ്ടാംവര്‍ഷ ബി.എസ്സി മാത്സ് വിദ്യാര്‍ഥി ശരത് ദാമോദരൻ എന്നിവരെയാണ് പ്രിന്‍സിപ്പൽ അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തത്. മുഹമ്മദ് ഹനീസ് എസ്.എഫ്.െഎയുടെ ജില്ല കമ്മിറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്. 'വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികൾ... ദുരന്തം ഒഴിയുന്നു... കാമ്പസ് സ്വതന്ത്രമാകുന്നു...' നെഹ്റുവിന് ശാപമോക്ഷം എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. രണ്ടുമാസം കഴിഞ്ഞാണ് വിരമിക്കുന്നതെങ്കിലും ഇപ്പോള്‍ വിരമിക്കുന്ന അധ്യാപകര്‍ക്കൊപ്പം പ്രിന്‍സിപ്പലിനും 27-ന് യാത്രയയപ്പ് നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.