വനിതവേദി ഒാണാഘോഷം

മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ് വനിതവേദിയുടെ ആഭിമുഖ്യത്തിൽ ഒാണാഘോഷം നടന്നു. എൽ.ആർ.സി പ്രസിഡൻറ് ഡി. ബാലചന്ദ്രൻ അധ്യക്ഷനായി. വനിതവേദി കൺവീനർ ലിജിയാ സജിത്ത്, എൽ.ആർ.സി സെക്രട്ടറി കെ. ഷാജിബാബു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ബി. ഡിക്സൺ എന്നിവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയും സംഘടിപ്പിച്ചു. വനിതവേദി അംഗങ്ങളും നഴ്സറി സ്കൂൾ വിദ്യാർഥികളും കലാപരിപാടികളും അവതരിപ്പിച്ചു. തയ്യൽസ്കൂൾ അധ്യാപിക പ്രേമലത നേതൃത്വം നൽകി. വാർഷിക പൊതുയോഗം മയ്യനാട്: ലിറ്ററി റിക്രിയേഷൻ ക്ലബ് (എൽ.ആർ.സി) ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച വൈകീട്ട് നാലിന് എൽ.ആർ.സി ഹാളിൽ നടക്കുമെന്ന് സെക്രട്ടറി കെ. ഷാജി ബാബു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.