വാനിടിച്ച്​ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

വെളിയം: അമിതവേഗത്തിലെത്തിയ വാനിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. കോട്ടാത്തല മൂഴിക്കോട് കൊച്ചുവട്ടവിള വീട്ടിൽ ഷിബുവിനാണ് (47) പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ആലയ്ക്കൽ ജങ്ഷനും ഇ.എസ്.ഐ ജങ്ഷനും ഇടക്കായിരുന്നു സംഭവം. ബൈക്കിൽ പുത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഷിബുവിനെ എതിർദിശയിൽ വന്ന വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ ടെലിഫോൺ പോസ്റ്റും പിഴുത് മുപ്പതടിയോളം മുന്നോട്ടോടി റോഡുവശത്ത് ഇടിച്ചാണ് വാൻ നിന്നത്. ശൂരനാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പൊലീസ് വാൻ കസ്റ്റഡിയിലെടുത്തു. ൈഡ്രവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.