ജലഅതോറിറ്റിയിലെ ശമ്പളപരിഷ്കരണം; ഉത്തരവ് അനുസരിച്ച് വേതനം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ജല അതോറിറ്റിയിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാരുടെ ശമ്പളം സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ പുതുക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ദിവസ വേതന വർധന ജല അതോറിറ്റിയിൽ നടപ്പാക്കാനാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു. ജല അതോറിറ്റിയുടെ അരുവിക്കര ഹെഡ്വർക്സ് ഡിവിഷ​െൻറ പരിധിയിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്ന് 179 ദിവസത്തേക്ക് 350 രൂപ ദിവസവേതനത്തിന് ജോലിചെയ്യുന്നവർ സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ ജല അതോറിറ്റിയിൽനിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കാരനായ കെ. ഷാജു 179 ദിവസത്തേക്ക് നിയമിതനായതാണെന്നും 2016ൽ പിരിഞ്ഞുപോയതായും വിശദീകരണത്തിൽ പറയുന്നു. നിയമന ഉത്തരവിൽ ദിവസവേതനം 350 രൂപയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റിയിലെ ക്ലാസ് ഫോർ ജീവനക്കാരുടെ ദിവസവേതനം 350 രൂപയാണെന്ന് അതോറിറ്റി എം.ഡിയുടെ ഉത്തരവുണ്ടെന്നും എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരാതിക്കാരൻ 2016 ജൂലൈ 22ന് സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഹാജരാക്കി. ഇതിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം ലഭിച്ചവർക്ക് 2014 ജൂൺ 30 മുതൽ ശമ്പളവർധന ബാധകമാക്കിയിട്ടുണ്ടെന്ന് പറയുന്നു. പ്രസ്തുത ഉത്തരവിൽ 179 ദിവസത്തേക്ക് നിയമിച്ചവർക്ക് ശമ്പളപരിഷ്കരണം പ്രകാരം ലഭിക്കുന്ന അധികവേതന കുടിശ്ശിക ഒരുമിച്ച് നൽകണമെന്നും പറയുന്നുണ്ട്. ഉത്തരവ് വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കണമെന്നും ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഹരജിക്കാരന് പുതുക്കിയ വേതനം അനുസരിച്ചുള്ള കുടിശ്ശിക നൽകണമെന്നും കമീഷൻ ജലഅതോറിറ്റി എം.ഡിക്ക് ഉത്തരവ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.