ഭക്തിയുടെ നിറവിൽ ഗുരുസമാധി ദിനാചരണം

ഉപവാസയജ്ഞത്തിൽ നൂറുകണക്കിനാളുകൾ വർക്കല: ശ്രീനാരായണ മന്ത്രധ്വനികളിലലിഞ്ഞ ശിവഗിരിയിൽ ഭക്തിസാന്ദ്രമായി ഗുരുസമാധി ദിനാചരണം. സംസ്ഥാനത്തി​െൻറ വിവിധ പ്രദേശങ്ങളിൽനിന്ന് ശിവഗിരിയിലേക്ക് ബുധനാഴ്ച രാവിലെ മുതൽ ഭക്തജനങ്ങളെത്തി. ശിവഗിരിക്കുന്നി​െൻറ അടിവാരത്തും മഠത്തിലും ശാരദാമഠത്തിലും ഗുരുസമാധി മണ്ഡപത്തിലും നാരായണമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൂറുകണക്കിന് ഭക്തർ വ്യാഴാഴ്ച രാവിലെതന്നെ തിങ്ങിനിറഞ്ഞിരുന്നു. പുലർച്ചെ നാലിന് പർണശാലയിലെ ഹോമത്തോടെയാണ് സമാധി ദിനാചരണ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ശാരദാമഠത്തിലും സമാധിമണ്ഡപത്തിലും വിശേഷാൽ പൂജകളും പ്രാർഥനയും ജപവും ഗുരുവി‍​െൻറ കൃതികളുടെ പാരായണവും നടന്നു. രാവിലെ ഒമ്പതോടെ ശിവഗിരിമഠം ശ്രീനാരായണീയരാൽ നിറഞ്ഞു. തുടർന്ന് ഉപവാസയജ്ഞം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. 10ന് സമാധിദിനാചരണസമ്മേളനത്തെ തുടർന്ന് നടന്ന ബ്രഹ്മകലശം എഴുന്നള്ളത്തിൽ നാരായണമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നൂറുകണക്കിന് ഭക്തർ അണിചേർന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രനന്ദയാണ് കലശം സമാധിമണ്ഡപത്തിലേക്ക് ആനയിച്ചത്. സമാധിമണ്ഡപത്തിൽ കലശപൂജാഭിഷേകം, സമാധിപൂജ, ദൈവദശകം, ഗാനാർച്ചന, ആരതി എന്നിവയോടെയാണ് സമാധിദിനാചരണ ചടങ്ങുകൾ അവസാനിച്ചത്. കാപ്ഷൻ ശ്രീനാരായണഗുരു സമാധിദിനാചരണത്തി​െൻറ ഭാഗമായി സമാധിമണ്ഡപത്തിലെ ഉപവാസയജ്ഞത്തിൽ പങ്കെടുക്കുന്നവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.