സർവോദയ സെൻട്രൽ സ്​കൂളിന്​ മികച്ച മാഗസിൻ പുരസ്​കാരം

തിരുവനന്തപുരം: വൈ.എം.സി.എ ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ മാഗസിനുള്ള പുരസ്കാരം ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗത്തിൽ സർവോദയ സെൻട്രൽ വിദ്യാലയയുടെ 'പോസ്റ്റ് ബോക്സ്'ന് ലഭിച്ചു. പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ മാഗസിൻ 'സംസ്കൃതി' രണ്ടാംസ്ഥാനവും ലയോള സ്കൂളി​െൻറ മാഗസിൻ 'ദി ലയോളൈറ്റ്', ഗവ. മോഡൽ സ്കൂളി​െൻറ 'മധുരം, സൗമ്യം, ദീപ്തം' എന്നിവ മൂന്നാംസ്ഥാനവും നേടി. എൽ.പി-യു.പി വിഭാഗത്തിൽ പൂവച്ചൽ ഗവ. യു.പി.എസി​െൻറ 'വൈഖരി' ഒന്നാംസ്ഥാനവും കാഞ്ഞിരംകുളം ഗവൺമ​െൻറ് എൽ.പി സ്കൂൾ മാഗസിൻ 'സുവർണ സർഗവീചികൾ' രണ്ടാംസ്ഥാനവും ആട്ടുകാൽ (നെടുമങ്ങാട്) ഗവ. യു.പി സ്കൂൾ മാഗസിൻ 'അക്ഷരി' മൂന്നാംസ്ഥാനവും നേടി. 2017 സെപ്റ്റംബർ 26ന് നടക്കുന്ന വൈ.എം.സി.എ വാർഷികസമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.