കൈക്കൂലി: ഫോറസ്​റ്റ്​ റെയ്​ഞ്ച് ഉദ്യോഗസ്ഥനെതിരെ ത്വരിതാ​േന്വഷണം

തിരുവനന്തപുരം: ആനക്കൊമ്പ് കള്ളക്കടത്ത് സംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച ഹരജിയിൽ പുനലൂർ ഫ്ലൈയിങ് സ്ക്വാഡ് മുൻ ഫോറസ്റ്റ് റെയ്ഞ്ചർ സി. വിജയനെതിരെ ത്വരിതാേന്വഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത് കുമാറിേൻറതാണ് ഉത്തരവ്. ഒക്ടോബർ 13നകം അേന്വഷണ റിപ്പോർട്ട് ഹാജരാക്കാൻ പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പിക്ക് കോടതി നിർദേശവും നൽകി. തിരുവനന്തപുരം ഇൻറലിജൻസ് സെൽ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് റാന്നി ആങ്ങമൂഴിയിൽനിന്ന് ആനക്കൊമ്പുകൾ കടത്താൻ ശ്രമിച്ച കേഴബേബി എന്ന കുര്യാക്കോസ്, കണ്ണൻ എന്നിവരെ പിടികൂടിയത്. റെയ്ഡിൽ പങ്കെടുത്ത ഫോറസ്റ്റർ വിജയൻ കൈക്കൂലി നൽകിയാൽ ഇവരെ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് ഉറപ്പ് നൽകിയതായാണ് ആരോപണം. അേന്വഷണത്തിൽ പ്രതികളിൽനിന്ന് ഇയാൾ 10,500 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ആ സാഹചര്യം നിലനിൽക്കെ, നെയ്യാറ്റിൻകര പി. നാഗരാജനാണ് ഹരജിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.