ശബരിമല തീർഥാടനം കെ.എസ്​.ആർ.ടി.സി 400 ബസ്​ സർവിസുകൾ നടത്തും തീര്‍ഥാടകരുടെ എണ്ണത്തില്‍ 12 ശതമാനം വരെ വർധനയുണ്ടാകുമെന്ന്​

തിരുവനന്തപുരം: ശബരിമല തീർഥാടന സീസണിൽ കെ.എസ്.ആർ.ടി.സി 400 ബസ് സർവിസുകൾ നടത്തും. റോഡുകളുടെ പണി അടുത്തമാസം പൂർത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാട്ടര്‍ അതോറിറ്റി ഒക്‌ടോബര്‍ 15നകം വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. 157 കിയോസ്‌കുകളും 379 പൈപ്പുകളുമാണ് സ്ഥാപിക്കുക. തീർഥാടകര്‍ക്ക് ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന 20 കിയോസ്‌കുകള്‍ പ്രത്യേകമായി സ്ഥാപിക്കും. എരുമേലി ശുദ്ധജല പ്ലാൻറ് ഒക്‌ടോബറോടെ സജ്ജമാകും. കെ.എസ്.ആർ.ടി.സിയുടെ 400 ബസുകള്‍ സീസണില്‍ സര്‍വിസ് നടത്തും. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. 140 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടം നവംബര്‍ മൂന്നിന് സജ്ജമാകും. ഡോക്ടര്‍മാരുടെ നിയമനം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കും. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 400 കിലോമീറ്റര്‍ ചുറ്റളവില്‍ 20 സ്‌ക്വാഡുകള്‍ പട്രോളിങ് നടത്തും. ശരണപാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് പൊലീസും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപടി സ്വീകരിക്കും. പൊലീസി​െൻറ മെസ്ഹാള്‍ പണിയുന്നതിന് ദേവസ്വം സ്ഥലം അനുവദിക്കണമെന്നും പൊലീസുകാര്‍ക്ക് താമസിക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം വേണമെന്നും ഡി.ജി.പി ലോക്‌നാഥ് െബഹ്‌റ യോഗത്തിൽ ആവശ്യപ്പെട്ടു. അരവണ നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേവസ്വം അംഗം അജയ് തറയില്‍ പറഞ്ഞു. കടകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഫയര്‍ ആൻഡ് റെസ്‌ക്യൂ വകുപ്പ് ആവശ്യപ്പെട്ടു. പമ്പ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ഹില്‍ ടോപ് എന്നിവിടങ്ങളില്‍ ഫയര്‍ ഹൈഡ്രേറ്റുകളും സന്നിധാനത്തുള്ളതിന് സമാനമായി പമ്പയില്‍ കേന്ദ്രീകൃത എൽ.പി.ജി ഗോഡൗണും സ്ഥാപിക്കണം. പത്തനംതിട്ട ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ശബരിമലയിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്ലാസ്റ്റിക്കിനെതിരെ പ്രചാരണം നടത്തും. പമ്പയിലും സന്നിധാനത്തും എമര്‍ജന്‍സി ഓപറേഷന്‍ സ​െൻററുകള്‍ ദുരന്ത നിവാരണ വിഭാഗത്തി​െൻറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. വൈദ്യുതി വകുപ്പ് ഒക്‌ടോബര്‍ 20നകം പണി പൂര്‍ത്തിയാക്കും. തീർഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് റെയില്‍വേ പരിഗണിക്കും. ഭക്ഷ്യസുരക്ഷ വിഭാഗത്തി​െൻറ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ലീഗല്‍ മെട്രോളജിയുടെ നാല് സ്‌ക്വാഡുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറ ലാബ് പമ്പയിലുണ്ടാവും. കുടിവെള്ളത്തി​െൻറ നിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കാനും യോഗത്തിൽ തീരുമാനമായി. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.