ഇപ്പോഴത്തെ സാഹചര്യത്തിൽ വിപ്ലവമൊക്കെ അകലെയാണെന്ന്​ മന്ത്രി എം.എം. മണി

തിരുവനന്തപുരം: സോഷ്യലിസം സ്ഥാപിച്ച ശേഷം മനുഷ്യന് ജീവിച്ചാൽ പോരെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ വിപ്ലവമൊക്കെ അകലെയാണെന്നാണ് തോന്നുന്നതെന്നും മന്ത്രി എം.എം. മണി. 'സംഗതി' നടക്കുേമ്പാൾ നടക്കെട്ട. അതുവരെ ജീവിക്കണമല്ലോ. എന്നു കരുതി താൻ വിപ്ലവ വിരോധിയല്ല. നിത്യജീവിതത്തിലെ കാര്യങ്ങൾ അപ്പപ്പോൾ പരിഹരിച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി ഒാഫിസേഴ്സ് ഫെഡേറഷ​െൻറ ആഭിമുഖ്യത്തിൽ ചിത്തരഞ്ജൻ ഹാളിൽ നടന്ന വിദ്യാഭ്യാസ പ്രാത്സാഹന അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു, എം.പി. ഗോപകുമാർ, എം.ജി. അനന്തകൃഷ്ണൻ, പി. ബാലകൃഷ്ണപിള്ള, എസ്.ടി. നോബിൾ ഗുലാബ് എന്നിവർ സംബന്ധിച്ചു. എസ്. വിജയൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.