നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് -അന്വേഷണം ഉൗർജിതമാക്കണം ^വി.എസ്​. ശിവകുമാർ എം.എൽ.എ

നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് -അന്വേഷണം ഉൗർജിതമാക്കണം -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതമാക്കി നിക്ഷേപകർക്ക് തുക എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിക്ഷേപകരിൽ വളരെയധികം ആളുകളും തിരുവനന്തപുരം ജില്ലയിലെ സാധാരണക്കാരും ഇടത്തരക്കാരുമാണ്. അവർക്ക് മുഴുവൻ നിക്ഷേപ തുകയും തിരിച്ചുനൽകുന്നതിന് നടപടി സ്വീകരിക്കണം. കേരളവും തമിഴ്നാടും സമാന്തര അന്വേഷണം നടത്തുന്നതിനുപകരം തമിഴ്നാട് സർക്കാറുമായിച്ചേർന്ന് അന്വേഷണം ഏകോപിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.