തൊഴിൽ വകുപ്പ്​: സുപ്രധാന ചുമതലകളിൽ ആളില്ലാതായിട്ട്​ മാസങ്ങൾ

തിരുവനന്തപുരം: തൊഴിൽ വകുപ്പിൽ നിർണായക ചുമതല നിർവഹിക്കേണ്ട സുപ്രധാന ഡെപ്യൂട്ടി ലേബർ കമീഷണർ (ഡി.എൽ.സി) തസ്തികകളിൽ ആളില്ലാതായിട്ട് മാസങ്ങളായി. ഗ്രാറ്റ്വിറ്റിയും മിനിമം വേജസ് കേസുകളിലുമടക്കം അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ഉദ്യോഗസ്ഥരുടെ അഭാവം വകുപ്പി​െൻറ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കരട് തൊഴിൽനയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ഇൗ വിഷയത്തിൽ ഭരണാനുകൂല തൊഴിലാളി സംഘടനകളടക്കം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. തൊഴിൽ നിയമലംഘനങ്ങൾ തടയാൻ നിലവിൽ തൊഴിൽ വകുപ്പിന് ശക്തിയില്ലെന്നായിരുന്നു സി.െഎ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ തുറന്നടിച്ചത്. രണ്ട്് ജില്ലകളുടെ ചുമതലകളാണ് ഒാേരാ ഡി.എൽ.സിമാർക്കുമുള്ളത്. എറണാകുളത്ത് ഡി.എൽ.സിമാരില്ലാതായിട്ട് ഒന്നര വർഷം കഴിഞ്ഞു. കോഴിക്കോട് എട്ടുമാസമായി ഇൗ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയത്ത് ഡി.എൽ.സി ഇല്ലാതായിട്ട് ആറു മാസവും കണ്ണൂരിൽ നാലു മാസവും കഴിഞ്ഞിരിക്കുന്നു. ഇൗ ഡി.എൽ.സിമാരുടെ പരിധിയിൽ വരുന്ന ജില്ലകളിൽ 4000ത്തിൽ അധികം ഗ്രാറ്റ്വിറ്റി കേസുകൾ കെട്ടിക്കിടക്കുകയാണ്. ഗ്രാറ്റ്വിറ്റി കണക്കാക്കുന്നതിലെ പിഴവുകൾ, ബോധപൂർവമുള്ള വൈകിപ്പിക്കലുകൾ, കുറവ് വരുത്തൽ അടക്കം കേസുകളാണ് തൊഴിൽ വകുപ്പി​െൻറ പരിഗണനക്ക് വരുന്നത്. ഡി.എൽ.സിമാരില്ലാത്തതിനാൽ ഇത്തരം കേസുകൾ ജില്ല ലേബർ ഒാഫിസർമാരോട് പരിഗണിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ നിയമപരമായി അധികാരമില്ലാത്തതിനാൽ ജില്ല ലേബർ ഒാഫിസർമാരുടെ തീരുമാനങ്ങൾ കോടതിയിലും മറ്റ് നിയമപരിഗണനകളിലും പ്രാബല്യമില്ലാതാവുകയാണ്. ക്ലെയിം പെറ്റീഷനുകളിൽ തൊഴിലാളിയുടെ സർവിസ് കാലാവധി കണക്കാക്കി മിനിമം കൂലിയിനത്തിൽ എത്ര തുക കുടിശ്ശിയായി നൽകണമെന്ന് ഉത്തരവിടേണ്ടത് ഡി.എൽ.സിമാരാണ്. എട്ട് ജില്ലകളുടെ പരിധിയിൽ ഡി.എൽ.സിമാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതോടെ ഇൗ നടപടികളും വഴിമുട്ടി. ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മ​െൻറ് ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3.75 ലക്ഷം സ്ഥാപനങ്ങളാണ്. എന്നാല്‍ ഇവിടങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് ആകെയുള്ളത് 101 അസിസ്റ്റൻറ് ലേബർ ഒാഫിസർമാരും (എ.എൽ.ഒ). ഇത് പ്രകാരം മാസം ഒരു എ.എൽ.ഒ സന്ദർശിക്കേണ്ടത് 2500 സ്ഥാപനങ്ങളാണ്. ഇതൊരിക്കലും പ്രായോഗികമല്ല. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.