വെള്ളക്കര കുടിശ്ശിക ഒടുക്കിയില്ലെങ്കിൽ നടപടി

ശാസ്താംകോട്ട: ജല അതോറിറ്റി ശാസ്താംകോട്ട സബ് ഡിവിഷൻ പരിധിയിലെ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ 25ന് മുമ്പ് ഒടുക്കിയില്ലെങ്കിൽ ഇനി ഒരറിയിപ്പ് ഇല്ലാതെ തന്നെ കണക്ഷൻ വിച്ഛേദിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കാളകെട്ടുത്സവം: സബ് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണ കാളകെട്ടുത്സവ ഭാഗമാ‍യി സബ് കലക്ടർ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തിൽ പടനിലത്തെ മിനി ഒാഡിറ്റോറിയത്തിൽ യോഗം ചേർന്നു. ഒക്ടോബർ ഒന്നിനാണ് കാളകെട്ട് മഹോത്സവം. അന്നേദിവസം വൈകീട്ട് അഞ്ചിന് മുമ്പ് എല്ലാ കെട്ടുകാളകെളയും പടനിലത്ത് പ്രവേശിപ്പിക്കണം. ഗതാഗത തടസ്സം ഉണ്ടാകാത്ത തരത്തിൽ ദേശീയപാതയുടെ ഒരു വശം ചേർന്നായിരിക്കണം കെട്ടുകാളകളെ എഴുന്നള്ളിക്കേണ്ടതെന്നും യോഗത്തിൽ തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ മാത്രമേ കെട്ടുകാളകളെ കൊണ്ടുവരാൻ പാടുള്ളു. കാളകെട്ട് സമിതികളുടെ സെക്രട്ടറി, പ്രസിഡൻറ് എന്നിവരുടെ നേതൃത്വത്തിലായിരിക്കണം കെട്ടുകാളകളെ എത്തിക്കേണ്ടത്. മദ്യപന്മാർ കെട്ടുകാളകൾക്കൊപ്പം എത്തുന്നിെല്ലന്ന് ഭാരവാഹികൾ ഉറപ്പ് വരുത്തണം. കായംകുളം മുതൽ വവ്വാക്കാവ് വരെയുള്ള ദേശീയപാതയോരത്തും ഇടറോ‌ഡുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരായ അയ്യാണിക്കൽ മജീദ്, എസ്.എം. ഇക്ബാൽ, കായംകുളം എ.സി പി. അനിൽദാസ്, കരുനാഗപ്പള്ളി സി.ഐ രാജേഷ്കുമാർ, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കെ. ഗോപിനാഥൻ, പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻപിള്ള, വൈസ് പ്രസിഡൻറ് ആർ.ഡി. പത്മകുമാർ, രക്ഷാധികാരി അഡ്വ. എം.സി. അനിൽകുമാർ, ട്രഷറർ ബിമൽഡാനി, റവന്യൂ, പി.ഡബ്ല്യു.ഡി, ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മ​െൻറ് ഉദ്യോഗസ്ഥർ, കാളകെട്ട് സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.