തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ സുജിന എസ്​. ബാബുവിന്​ നേട്ടം

കൊട്ടാരക്കര: ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ പാരാ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കൊല്ലത്തി​െൻറ സുജിന എസ്. ബാബു വെങ്കലം നേടി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 15 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. കൊല്ലം കരിക്കോട് ടി.കെ.എം കോളജിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയാണ് സുജിന. വലത് കൈപ്പത്തി ഇല്ലാതിരുന്നിട്ടും സ്കൂൾ പഠന കാലത്ത് ജാവലിൻത്രോയിൽ സമ്മാനം നേടി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നെങ്കിലും ദേശീയ തലത്തിൽ പങ്കെടുക്കുന്ന ആദ്യമത്സരമായിരുന്നു ഇത്. കൊട്ടാരക്കര വയയ്ക്കൽ പൊലിക്കോട് സുജല നിവാസിൽ സുരേന്ദ്ര ബാബുവി​െൻറയും പ്രസന്നയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളായ സുജിനക്ക് ജന്മനാ വലത് കൈപ്പത്തി നഷ്ടമായതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.