റോഹിങ്ക്യൻ അഭയാർഥികളെ മടക്കരുത്​: തൊടിയൂർ മുഹമ്മദ്​ കുഞ്ഞ്​ മൗലവി

കിളിമാനൂർ: വംശീയ കലാപത്തെ തുടർന്ന് മ്യാന്മറിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയ 40,000 റോഹിങ്ക്യകളെ മടക്കിയയക്കരുതെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കിളിമാനൂർ മേഖല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും നിലനിർത്തി റോഹിങ്ക്യകളോട് നന്മനിറഞ്ഞ സമീപനം തന്നെ സുപ്രീംകോടതി സ്വീകരിക്കുമെന്നാണ് സമാധാനകാംക്ഷികൾ പ്രതീക്ഷിക്കുന്നത്. ദൃശ്യമാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന ദയനീയ ചിത്രങ്ങൾ കാണുന്ന ആരുംതന്നെ ആ ജനത തീവ്രവാദികളാണെന്ന് അഭിപ്രായം പറയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖല പ്രസിഡൻറ് കടുവയിൽ എ.എം. ഇർഷാദ് ബാഖവി അധ്യക്ഷത വഹിച്ചു. അൻസാർ ഖാസിമി, അബ്ദുൽ ഹഖീം ഫൈസി, മസ്ഉൗദ് കാശിഫി, ഷറഫുദ്ദീൻ ബാഖവി, ഹുസൈൻ ബാഖവി, ഇബ്രാഹീം മൗലവി എന്നിവർ സംസാരിച്ചു. മേഖലയുടെ പുതിയ ഭാരവാഹികളായി കടുവയിൽ എ.എം. ഇർഷാദ് ബാഖവി (പ്രസി), മസ്ഉൗദ് മൗലവി (വൈസ് പ്രസി), അൻസാറുദ്ദീൻ ഖാസിമി (ജന. സെക്ര), റിയാസ് മന്നാനി (സെക്ര), അബ്ദുൽ ഹഖീം ഫൈസി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.