എൻ. ശിവശങ്കരപ്പിള്ള സ്​മാരക അവാർഡ് ചാപ്റ്റർ മോഹനന്

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ മികച്ച തൊഴിൽ സംരംഭകനുള്ള എൻ. ശിവശങ്കരപ്പിള്ള സ്മാരക അവാർഡ് കൊല്ലം ചാപ്റ്റർ കോളജ് ഡയറക്ടർ ടി. മോഹനന്. 10,001 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. എം.കോം ബിരുദധാരിയായ മോഹനൻ മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് 100ൽ താഴെ വിദ്യാർഥികളുമായി കോമേഴ്സ് വിഷയങ്ങൾക്ക് മാത്രമായി ആരംഭിച്ചതാണ് ദി ചാപ്റ്റർ എന്ന വിദ്യാഭ്യാസ സ്ഥാപനം. ഇന്ന് െഎ.എസ്.ഒ അംഗീകാരമുള്ള ഈ സ്ഥാപനത്തിൽ മൂവായിരത്തോളം വിദ്യാർഥികൾ വിവിധ കോമേഴ്സ് കോഴ്സുകൾക്ക് പഠിക്കുന്നുണ്ട്. പഠനമികവിലും ഫീസ് ഇളവിലും മറ്റ് ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിലും ഈ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനം കൂടി കണക്കിലെടുത്താണ് സേവനോന്മുഖമായ തൊഴിൽ സംരംഭത്തിനുള്ള പുരസ്കാരം നൽകുന്നത്. നെടുമ്പന സ്വദേശിയായ മോഹനൻ, കലയപുരം ആശ്രയ സങ്കേതം ഡയറക്ടർ ബോർഡ് അംഗം, കൊല്ലം സത്കർമ ചാരിറ്റബിൾ സംഘടന, ചാരിറ്റി കൺവീനർ, ഗ്രന്ഥശാലാ സംഘം, കേരള യുക്തിവാദി സംഘം എന്നിവയുൾെപ്പടെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും പ്രവർത്തിച്ചുവരുന്നു. മരാമത്ത് കോൺട്രാക്ടറും ഞാറക്കൽ ജനതാ ഗ്രന്ഥശാലയുടെ സ്ഥാപകാംഗവും പ്രസിഡൻറുമായിരുന്ന വൈക്കലഴികത്ത് മേലതിൽ എൻ. ശിവശങ്കരപിള്ളയുടെ സ്മരണാർഥം നൽകുന്നതാണ് വാർഡ്. 28ന് നീരാവിൽ നവോദയം ഗ്രന്ഥശാല കെ.പി. അപ്പൻ സ്മാരക നവശക്തി ഓപൺ എയർ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭാസംഗമത്തിൽ അവാർഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.