കുണ്ടറ: ലോകത്തെ ദയനീയ കാഴ്ചകളും അശരണരുടെ രോദനങ്ങളും മനസ്സിനെ പിടിച്ചുലക്കുേമ്പാഴാണ് രാധകൃഷ്ണെൻറ ശിൽപങ്ങൾ പിറവിയെടുക്കുന്നത്. റോഹിങ്ക്യരുടെ നിലവിളിയോടുള്ള രാധാകൃഷ്ണെൻറ പ്രതികരണവും ശിൽപമായി പിറവിയെടുത്തു. ഒന്നര മീറ്റർ ഉയരമുള്ള ഒറ്റപ്ലാവിൻ തടിയിൽ തീർത്ത ശിൽപം റോഹിങ്ക്യരുടെ ദൈന്യ ചിത്രത്തിെൻറ പ്രതീകമാകുകയാണ്. അഭയാർഥികളുടെ കുടിയേറ്റത്തിനിടെ മരിച്ചുവീണ പിഞ്ചോമനക്കരികിലൂടെ കൈയിലും തലയിലും ഭാണ്ഡക്കെട്ടുകളും പേറി നീങ്ങുന്ന റോഹിങ്ക്യൻ യുവതിയെയാണ് രാധാകൃഷ്ണൻ കൊത്തിയൊരുക്കിയത്. യുവതിയുടെ മുഖത്ത് തെളിയുന്ന അരക്ഷിതത്വവും ഭീതിയും നിസ്സഹായതയുമാണ് ശിൽപെത്ത വേറിട്ടതാക്കുന്നത്. കൈയിൽനിന്ന് താഴെ വീണ നഴ്സറി പുസ്തകം എടുക്കാതെ അമ്മക്കൊപ്പമെത്താൻ പാടുപെടുന്ന ബാലിക. മരണമുഖത്ത് നിന്ന് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുേമ്പാൾ എന്ത് പുസ്തകം, എന്ത് വായന? ലക്ഷക്കണക്കിന് അഭയാർഥികളായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും സാധ്യതയില്ലാത്ത പലായനത്തെക്കുറിച്ചുള്ള യു.എൻ റിപ്പോർട്ടും ശിൽപ നിർമിതിക്ക് പ്രചോദനമായിട്ടുണ്ടെന്ന് രാധാകൃഷ്ണൻ പറഞ്ഞു. 'ഒരു തൂലികയുടെ അന്ത്യം', 'മയക്കുമരുന്ന്', 'വൃദ്ധസദനം', 'എയ്ഡ്സ്' തുടങ്ങി നിരവധി സമകാലിക പ്രശ്നങ്ങളെ ശിൽപങ്ങൾക്ക് പ്രമേയമാക്കിയയാളാണ് നെടുമൺകാവ് രാധാകൃഷ്ണൻ. സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന രാധാകൃഷ്ണന് ഫാക്ടറി തുറക്കാതായതോടെ തൊഴിൽ ഇല്ലാതാവുകയായിരുന്നു. കൊല്ലപ്പണിക്കാരൻ കൂടിയായ ഈ ബികോം ബിരുദധാരി വീടിനോട് ചേർന്ന ആലയിൽ ഇരുമ്പിനോട് മല്ലിട്ടാണ് ഇപ്പോൾ ജീവിതത്തിനുള്ള വക കെണ്ടത്തുന്നത്. രാധാകൃഷ്ണൻ ഇതിനകം നാല് ഡസനിലേറെ സാമൂഹിക പ്രതികരണ ശിൽപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.