വിഴിഞ്ഞം: തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മുല്ലൂർതോട്ടം ഭാഗത്തെ താമസക്കാരുടെയും സമീപത്തെ ആരാധനാലയങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും തടസ്സപ്പെടുത്തി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് . സർവകക്ഷിയോഗത്തിൽ വാർഡ് കൗൺസിലർ ഓമന, മുക്കോല പ്രഭാകരൻ, മുക്കോല ഉണ്ണി, വെങ്ങാനൂർ ഗോപകുമാർ, തോട്ടം പി. കാർത്തികേയൻ എന്നിവർ സംസാരിച്ചു. ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളായി തോട്ടം സുഗതൻ (ചെയ.), മുല്ലൂർ മോഹനൻ (വൈസ് ചെയ.), കോവളം ശശിധരൻ (കൺ.) വയൽക്കര മധു (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു. തുറമുഖ നിർമാണ കമ്പനിയുടെ ചില നടപടികളിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, തുറമുഖ മന്ത്രി, വിസിൽ അധികാരികൾ, കലക്ടർ എന്നിവർക്ക് നിവേദനം നൽകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.