ഔഷധ സസ്യ ബോര്‍ഡിെൻറ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കും -മന്ത്രി ശൈലജ തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഔഷധസസ്യ ബോര്‍ഡിെൻറ സേവനങ്ങള്‍ സമൂഹത്തിെൻറ നാനാതട്ടിലേക്കും വ്യാപിപ്പിക്കുന്നതിന് പ്രത്യേകപദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വീടുകളില്‍ അവശ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഒരു വേപ്പിെൻറയും കറിവേപ്പിെൻറയും തൈ സൗജന്യമായി വിതരണംചെയ്യുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം നവംബറില്‍ നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിലെ നിര്‍മാണമേഖലയിലും മറ്റ് തൊഴില്‍ മേഖലകളിലും തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് കേരളത്തിലാദ്യമായി മൊബൈല്‍ ക്രഷ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ മാനസികാരോഗ്യ പരിപാലനത്തിന് മൊബൈല്‍ മെൻറല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് 25.50 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.