റോഹിങ്ക്യൻ അഭയാർഥി പ്രശ്നം: പി.ഡി.പി പ്രതിഷേധ മാർച്ചും ധർണയും നടത്തും

തിരുവനന്തപുരം: ക്രൂരമായ വംശഹത്യക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകളെ വീണ്ടും മ്യാന്മറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്രത്തി​െൻറ തീരുമാനം നീചമായ പക്ഷപാതിത്വമാണെന്ന് പി.ഡി.പി നയരൂപവത്കരണ സമിതി ജനറൽ കൺവീനർ വർക്കല രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഭയാർഥികളെ അതിഥികളായി കാണുന്ന മഹത്തായ പാരമ്പര്യമാണ് ഇന്ത്യയുടേത്. എന്നാൽ റോഹിങ്ക്യൻ അഭയാർഥികളുടെ കാര്യത്തിൽ പച്ചക്കള്ളങ്ങൾ നിരത്തിയ സത്യവാങ്മൂലമാണ് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ചത്. ഇതിനെതിരെ തിങ്കളാഴ്ച കോഴിക്കോട്, തിരുവനന്തപുരം എറണാകുളം ജില്ലകളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പി.ഡി.പി പ്രതിഷേധമാർച്ചും ധർണയും നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, കേന്ദ്രകമ്മിറ്റി അംഗം മൈലക്കാട് ഷാ, ജില്ല സെക്രട്ടറി നടയറ ജബ്ബാർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.