റോഡ് നിർമണത്തിന് ഒച്ചിഴയും വേഗം; കല്ലറ^പാങ്ങോട് നിവാസികൾ മടുത്തു

റോഡ് നിർമണത്തിന് ഒച്ചിഴയും വേഗം; കല്ലറ-പാങ്ങോട് നിവാസികൾ മടുത്തു കിളിമാനൂർ: കോടികൾ ചെലവഴിച്ച് ഗ്രാമത്തിലൂടെ അത്യാധുനിക നിലവാരത്തിൽ റോഡ് നിർമിക്കുമ്പോൾ പ്രദേശ വാസികൾ സന്തോഷിക്കുകയാണ് പതിവ്. എന്നാൽ, ഇവിടത്തുകാരാകട്ടെ സ്വയം ശപിച്ചുകഴിയുകയാണ്. തങ്ങൾക്ക് സ്വന്തമായുള്ള കിടപ്പാടത്തി​െൻറ മതിലും ഗേറ്റും മുറ്റവുമടക്കം നൽകിയ പ്രദശേവാസികളെ പി.ഡബ്ല്യു.ഡി അധികൃതരും നിർമാണമേറ്റെടുത്ത കോൺട്രാക്ടർമാരും 'ക്ഷ' വരപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണം തടങ്ങി ആറ് മാസത്തിലേറെ കടന്നിട്ടും പ്രാരംഭ നടപടികൾ പോലും പൂർത്തിയായിട്ടില്ല. സംസ്ഥാന പാതയെ മലയോര - ടൂറിസം മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വാമനപുരം നിയോജക മണ്ഡലത്തിൽപ്പെട്ട കാരേറ്റ് -കല്ലറ--പാങ്ങോട് --പാലോട് പാത. വർഷങ്ങളായി തകർന്ന റോഡിൽ അടുത്ത കാലത്തൊന്നും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. റോഡി​െൻറ പല ഭാഗങ്ങളും കാൽനടക്ക് പോലും കഴിയാത്തവിധത്തിലാണ്. നിരന്തര സമരങ്ങളെ തുടർന്ന് കഴിഞ്ഞ സർക്കാറി​െൻറ അവസാനകാലത്താണ് റോഡ് നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും കഴിഞ്ഞ ഒരു വർഷം മുമ്പ് പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്തത്. കാരേറ്റ് മുതൽ പാലോട് വരെയുള്ള 20 കിലോമീറ്ററോളം ഭാഗം മൂന്ന് ഘട്ടങ്ങളായി പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒന്നാം ഘട്ടമായി റോഡി​െൻറ മധ്യഭാഗമായ കല്ലറ ശരവണ കവല മുതൽ ഭരതന്നൂർ ഗവ. എച്ച്.എസിന് സമീപം മണക്കോട് വരെയുള്ള അഞ്ചര കിലോമീറ്ററിന് ഏഴുകോടി രൂപയാണ് അനുവദിച്ചത്. റോഡി​െൻറ നിലവിലുള്ള വീതി കൂട്ടുന്നതിനായി ഇരുവശങ്ങളിൽനിന്നും ഭൂമിയേറ്റെടുക്കൽ ഇതോടെ ആരംഭിച്ചു. തർക്കങ്ങൾ പരിഹരിക്കുന്നതിനായി നാട്ടുകാർ രൂപവത്കരിച്ച ജനകീയസമിതിയും ഇതിന് മുന്നിട്ടിറങ്ങി. ഇേപ്പാൾ മാസങ്ങൾ പലത് കഴിഞ്ഞിട്ടും അങ്ങിങ്ങായി ഓട നിർമിച്ച തല്ലാതെ തുടർപണികളൊന്നും നടക്കുന്നില്ല. റോഡിലെ ഉയർന്ന ഭാഗങ്ങളിൽ നിന്ന് ഇടിച്ചുനിരത്തിയ മണ്ണും കല്ലും പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്. റോഡ് ചെളിക്കെട്ടായി തീരുകയും ചെയ്തു. ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്യുന്ന മഴയിൽ പുതുതായി നിർമിച്ച ഓടകളും നികന്നുതുടങ്ങി. ഓട നിർമാണത്തിനായി മണ്ണിടിച്ച് മാറ്റിയതോടെ വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ. കുറ്റിമൂട്, കല്ലറ പള്ളിമുക്ക് കവല, കല്ലറ ടൗൺ, ശരവണ, ഗ്രന്ഥശാല ജങ്ഷൻ, പാങ്ങോട്, പുലിപ്പാറ, ഭരതന്നൂർ തുടങ്ങി റോഡിലെ പ്രധാന കവലകളെല്ലാം വെള്ളക്കെട്ടിലാണ്. ഇതിനിടെ രണ്ടാംഘട്ട നിർമാണത്തിന് 10 കോടി അനുവദിച്ചതായും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.