ആർ.സി.സിയിൽ ചികിത്സയിലുള്ള ബാലികക്ക്​ എച്ച്​.​െഎ.വി; അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ മന്ത്രിയുടെ നിർ​േദശം

തിരുവനന്തപുരം: റീജനൽ കാൻസർ സ​െൻററിൽ ചികിത്സയിലുള്ള ബാലികക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധിച്ചുവെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർേദശം നൽകി. കുട്ടിയുടെ പിതാവി​െൻറ പരാതിപ്രകാരമാണിത്. ആർ.സി.സി ഡയറക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർേദശം നൽകിയത്. സംഭവം ഉന്നത മെഡിക്കല്‍ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തുനൽകി. രക്താര്‍ബുദ ചികിത്സക്ക് വിധേയയായ ഒമ്പതു വയസ്സുള്ള കുട്ടിക്കാണ് എച്ച്.ഐ.വി ബാധിച്ചത്. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ഒരു കുട്ടിക്കാണ് ഈ ദുര്‍ഗതി സംഭവിച്ചത്. രക്താര്‍ബുദ ചികിത്സക്കായി കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍.സി.സിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക് നാലുതവണ കീമോെതറപ്പി നടത്തി. ഇതിനിടയില്‍ കണ്ണിലെ അണുബാധക്കുള്ള ഓപറേഷന് നടത്തിയ രക്തപരിശോധന ഫലം കണ്ടപ്പോഴാണ് കുട്ടിക്ക് എയ്ഡ്‌സ് കൂടി ബാധിച്ചതായി മാതാവിന് ബോധ്യപ്പെട്ടത്. കാന്‍സര്‍ ചികിത്സക്ക് കുട്ടിയെ ആര്‍.സി.സിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിക്ക് എയ്ഡ്‌സ് ബാധ ഉണ്ടായിരുന്നില്ല. അപ്പോഴത്തെ രക്തപരിശോധന റിപ്പോര്‍ട്ടുകളില്‍നിന്ന് ഇത് വ്യക്തമാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തണം. അര്‍ബുദ ചികിത്സക്ക് രാജ്യാന്തരതലത്തില്‍ തന്നെ പ്രശസ്തമായ ആര്‍.സി.സി പോലുള്ള ഒരു സ്ഥാപനത്തില്‍ ഇത്തരമൊരു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതി​െൻറ ഗൗരവം വളരെ വലുതാണ്. ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ് നടന്നിരിക്കുന്നത്. ഈ കുട്ടിയുടെ ചികിത്സച്ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇനി ഒരിക്കലും ഇതാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.