റോഹിങ്ക്യരെ തിരിച്ചയക്കുമെന്ന പ്രഖ്യാപനം രാജ്യത്തി​െൻറ പ്രതിച്ഛായ തകർക്കും ^ജമാഅത്ത്​ ഫെഡറേഷൻ

റോഹിങ്ക്യരെ തിരിച്ചയക്കുമെന്ന പ്രഖ്യാപനം രാജ്യത്തി​െൻറ പ്രതിച്ഛായ തകർക്കും -ജമാഅത്ത് ഫെഡറേഷൻ കൊല്ലം: ചക്മ, ഹജോങ് അഭയാർഥികൾക്ക് പൗരത്വം നൽകുകയും റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുകയും ചെയ്യുമെന്ന കേന്ദ്ര സർക്കാർ തീരുമാനം വിവേചനപരവും രാജ്യത്തി​െൻറ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്ന നടപടിയാണെന്ന് ജമാഅത്ത് ഫെഡറേഷൻ നേതൃസംഗമം. െഎക്യരാഷ്ട്രസഭയും അമേരിക്ക പോലുള്ള എല്ലാ ലോക രാഷ്ട്രങ്ങളും റോഹിങ്ക്യൻ മുസ്ലിംകളുടെ വിഷയത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു. ഇൗയൊരു പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ കടുത്ത തീരുമാനം മോദി-സൂചി കൂട്ടുെകട്ടി​െൻറ പ്രതിഫലനമാണെന്നും ഇൗ തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും സംഗമം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സംഗമത്തിൽ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വൈസ് പ്രസിഡൻറ് എം.എ. സമദ്, സെക്രട്ടറി എം.എ. അസീസ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പുനലൂർ കെ.എ. റഷീദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.