കൊല്ലം: വ്യാപാരി വ്യവസായി ഏകോപനസമിതി മൂന്നാംകുറ്റി യൂനിറ്റിെൻറ നേതൃത്വത്തിൽ ഒാണസദ്യയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം ജില്ല ഭാരവാഹികളെ ആദരിക്കലും ചൊവ്വാഴ്ച രാവിലെ 11ന് മൂന്നാംകുറ്റിയിൽ നടന്നു. കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയിൽ ജില്ല പ്രസിഡൻറ് മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂനിറ്റ് ഭാരവാഹികൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല ഭാരവാഹികളെ പൊന്നാടയണിയിച്ചു. സീറ്റൊഴിവ് കൊല്ലം: അയത്തിൽ എം.കെ.എം കോളജ് ഒാഫ് ആർട്സ് ആൻഡ് കൊമേഴ്സിൽ എം.കോം (കേരള, എം.ജി യൂനിവേഴ്സിറ്റി) ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 8301926374, 7560958069. വൈദ്യുതി മുടങ്ങും കൊല്ലം: പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരുവയൽതോട്, ഫിലിപ്മുക്ക്, വൈദ്യശാല, ആക്കാവിള എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.