വന്യജീവി ഫോട്ടോഗ്രഫി മത്സരം: എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: ഈവർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് വന്യജീവി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. ഓൺലൈനായാണ് മത്സരത്തിനുള്ള ഫോട്ടോകൾ സമർപ്പിക്കേണ്ടത്. www.forste.kerala.gov.inലെ Wildlife Photography Contest 2017 എന്ന പ്രത്യേക ലിങ്കിലൂടെ സെപ്റ്റംബർ ഒന്നിന് രാവിലെ പത്ത് മുതൽ സെപ്റ്റംബർ 22 വൈകീട്ട് അഞ്ച് വരെ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഫോട്ടോകൾ സമർപ്പിക്കാം. വന്യജീവി വാരാഘോഷം: പോസ്റ്റർ രചന മത്സരം തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. വാട്ടർ കളർ, പോസ്റ്റർ, അക്രിലിക് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് എ3 വലിപ്പത്തിലുള്ള പേപ്പറിൽ ലാൻസ്കേപ്പ് ആയി വേണം പോസ്റ്ററുകൾ രൂപകൽപന ചെയ്യേണ്ടത്. ജൈവവൈവിധ്യസംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്നതും ആകർഷണീയവുമായിരിക്കണം പോസ്റ്റർ. എൻട്രികൾ അയക്കുന്ന കവറിന് പുറത്ത് പോസ്റ്റർ രചന മത്സരം -2017 എന്ന് രേഖപ്പെടുത്തണം. അയക്കുന്ന ആളി​െൻറ പൂർണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ കുറിപ്പും ഉള്ളടക്കം ചെയ്യണം. മത്സരത്തിനുള്ള എൻട്രികൾ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ്ലൈഫ്) ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം -695014 വിലാസത്തിൽ അയക്കണം. സെപ്റ്റംബർ 23വരെ എൻട്രികൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ 0471--2529312, 0471-2529319, 0471-2529323 നമ്പറുകളിലും www.forste.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.