സ്വകാര്യവത്​കരണത്തിന്​ താക്കീതായി സംയുക്ത ട്രേഡ്​ യൂനിയൻ മാർച്ച്​

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ തീറെഴുതി നൽകിയശേഷം കുത്തക മുതലാളിമാരിൽനിന്ന് കമീഷൻ പറ്റുന്ന ഏജൻറായി മോദി സർക്കാർ മാറിയെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാറി​െൻറ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ മോദി തിടുക്കംകാട്ടുന്നത് മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. കൊച്ചി തുറമുഖം മേജർ പോർട്ട് ട്രസ്റ്റി​െൻറ കീഴിൽനിന്ന് മാറ്റി, പോർട്ട് അതോറിറ്റി രൂപവത്കരിച്ച് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. റെയിൽവേ പോലും സ്വകാര്യവത്കരിക്കാനുള്ള നീക്കം നടക്കുന്നു. രാജ്യത്തി​െൻറ ആയുധപ്പുരകളും തുറമുഖങ്ങളും ഉൾപ്പെടെ സ്വകാര്യ കമ്പനികൾക്ക് തീറെഴുതുകയാണ്. ഇതിനെ തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നവംബർ ഒമ്പത്, പത്ത്, 11 തീയതികളിൽ സംയുക്ത ട്രേഡ് യൂനിയ​െൻറ നേതൃത്വത്തിൽ പാർലമ​െൻറ് മാർച്ച് നടത്തുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു. കെ. ചന്ദ്രൻപിള്ള (സി.െഎ.ടി.യു), കെ.പി. രാേജന്ദ്രൻ (എ.െഎ.ടി.യു.സി), എ.എ. അസീസ് (യു.ടി.യു.സി), എം.കെ. തങ്കപ്പൻ (ടി.യു.സി.െഎ), കവടിയാർ ധർമൻ (കെ.ടി.യു.സി), ജി. സുഗുണൻ (എച്ച്.എം.എസ്), രഘുനാഥ് പനവേലി (എസ്.ടി.യു), വി.കെ. സദാനന്ദൻ (എ.െഎ.യു.ടി.യു.സി), രാജു ആൻറണി (െഎ.എൻ.എൽ.സി), കെ.കെ. ചന്ദ്രൻ (എ.െഎ.സി.ടി.യു), കെ. ചന്ദ്രശേഖരൻ (െഎ.എൻ.എൽ.സി), കളത്തിൽ വിജയൻ (ടി.യു.സി.സി), സ്വീറ്റ ദാസൻ (എസ്.ഇ.ഡബ്ല്യു.എ), ഗോപി കൊച്ചുരാമൻ (എച്ച്.എം.കെ.പി), മോഹൻലാൽ (എൻ.ടി.യു.െഎ) എന്നിവർ സംബന്ധിച്ചു. െജ. ഉദയഭാനു സ്വാഗതം കെ.എൻ. ഗോപിനാഥ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.