വിദ്യാർഥികൾ കുറഞ്ഞ എൻജി. കോളജുകൾ നിലനിർത്താൻ സാ​േങ്കതിക സർവകലാശാലയുടെ ബദൽ നിർദേശം

* കോളജുകൾക്കിടയിൽ കുട്ടികളെ കൈമാറി ബാച്ചുകൾ സംരക്ഷിക്കും തിരുവനന്തപുരം: വിദ്യാർഥികൾ കുറവായ സ്വാശ്രയ എൻജിനീയറിങ് കോളജുകൾ നിലനിർത്താൻ സാേങ്കതിക സർവകലാശാലയുടെ ബദൽ നിർദേശം. 30 ശതമാനം കുട്ടികളില്ലാത്ത 29 സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ യോഗം വിളിച്ചുചേർത്ത് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ കുഞ്ചെറിയ പി. ഐസക് ആണ് നിർദേശംവെച്ചത്. വിദ്യാർഥികളെ പരസ്പരം മാറ്റി ബാച്ചുകൾ നിലനിർത്താനുള്ള നിർദേശമാണ് നൽകിയത്. വിളിച്ചുവരുത്തിയ കോളജുകളിൽ താരതമ്യേന മെച്ചപ്പെട്ട കുട്ടികളുള്ള കോഴ്സുകളിലേക്ക് തീരെ കുറവായ ബാച്ചിലെ കുട്ടികളെ കൈമാറാനാണ് നിർദേശം. ഇതുവഴി ഇൗ കോളജുകളിൽ ചില കോഴ്സുകൾക്ക് കുട്ടികളുടെ എണ്ണം വർധിക്കും. എന്നാൽ ഇതേ കോളജുകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ അവസാനിപ്പിക്കേണ്ടിയുംവരും. ഇൗ രൂപത്തിലുള്ള ക്രമീകരണത്തിന് കോളജുകൾ തത്വത്തിൽ സമ്മതിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. തുടർച്ചയായി അഞ്ചുവർഷമായി 30 ശതമാനം കുട്ടികളില്ലാത്ത കോളജുകൾ അടച്ചുപൂട്ടാൻ എ.ഐ.സി.ടി.ഇ ആലോചിക്കുന്നതിനിടെയാണ് യോഗംവിളിച്ചത്. കോളജുകൾ പൂട്ടിയാൽ നിരവധി തൊഴിലവസരങ്ങൾ ഇല്ലാതാവുമെന്ന് മാനേജ്മ​െൻറുകൾ വിശദീകരിച്ചു. ആകെ 55000 സീറ്റുകളിൽ 31,000 കുട്ടികളാണുള്ളത്. 61 ശതമാനം കുട്ടികളാണ് പ്രവേശനംനേടിയത്. മറ്റ് സംസ്ഥാനങ്ങളിൽ 40 ശതമാനമാണ് പ്രവേശനനിരക്കെന്നും മാനേജ്മ​െൻറുകൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.