'സംഘ്പരിവാർ അക്ഷരങ്ങളെ ഭയക്കുന്നവരുടെ കൂടാരം'

ശാസ്താംകോട്ട: അക്ഷരങ്ങളെയും ചിന്തകളെയും ഭയക്കുന്നവരുടെ കൂടാരമാണ് സംഘ്പരിവാറെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്. നിലപാടുകൾക്കുള്ള മറുപടി െകാലപാതകമാണെന്ന് ഗൗരി ലങ്കേഷി​െൻറ കൊലയിലൂടെ ഫാഷിസ്റ്റുകൾ വീണ്ടും തെളിയിച്ചിരിക്കുന്നു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റ് ഒാഫിസ് പടിക്കൽ നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ശാസ്താംകോട്ട സുധീർ, ദിനേശ് ബാബു, സിയാദ് ഭരണിക്കാവ്, ഷമീർ ഇസ്മായിൽ, നിസാം ഒല്ലായി, വൈ. നജീം, ഷൗക്കത്ത്, അജി, ഷബിൻ കബീർ, ജശാന്ത്, അനിൽ കണ്ണാത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.