കോവളം: വാഴമുട്ടം ഗവ. ഹൈസ്കൂളിലെ കുട്ടിപ്പൊലീസുകാരുടെ വാഹനപരിശോധന കാഴ്ചക്കാർക്ക് കൗതുകം സമ്മാനിച്ചതിനൊപ്പം വാഹനയാത്രക്കാർക്ക് ട്രാഫിക് നിയമം പാലിക്കേണ്ടതിെൻറ ഗൗരവം ബോധ്യപ്പെടുത്തി. വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബുവിെൻറ നേതൃത്വത്തിൽ കോവളം ബൈപാസിലെ വാഴമുട്ടത്ത് കഴിഞ്ഞ ദിവസമാണ് കുട്ടിപ്പൊലീസിെൻറ വാഹന പരിശോധന നടന്നത്. സ്റ്റുഡൻറ് കേഡറ്റ് പൊലീസിെൻറ ചുമതല വഹിക്കുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു വനിത സിവിൽ പൊലീസ് ഓഫിസർ വിജിത അധ്യാപകരായ തങ്കരാജ്, ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ കുട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ വാഹനം ഓടിക്കുന്നവർ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്ത കാർ ഡ്രൈവർമാരെ താക്കീത് ചെയ്തും ഇരുചക്രവാഹനത്തിൽ മൂന്നുപേരെ കയറ്റി യാത്ര ചെയ്തുവന്ന ഒരു മാതാവിനെയും രണ്ടു മുതിർന്ന കുട്ടികളെയും കൈകാണിച്ചുനിർത്തി തെറ്റ് ബോധ്യപ്പെടുത്തിയും തെറ്റ് ആവർത്തിക്കരുതെന്ന് പറഞ്ഞും പരിശോധന ഗൗരവമുള്ളതാക്കി. കൊച്ചുകുട്ടിയെ പിന്നിലിരുത്തി ടൂ വീലർ ഓടിച്ചുവന്ന രക്ഷാകർത്താവിനെ ചെയ്ത തെറ്റിെൻറ ഗൗരവവും ഇങ്ങനെ യാത്രചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപകടാവസ്ഥയും പറഞ്ഞു മനസ്സിലാക്കിയശേഷം കുട്ടിയെ മുന്നിലിരുത്തി യാത്ര ചെയ്യിച്ചും കുട്ടി പൊലീസ് വാഹനയാത്രക്കാരുടെയും കണ്ടുനിന്നവരുടെയും മനം കവർന്നു. ഫോട്ടോ വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബുവിെൻറ നേതൃത്വത്തിൽ കോവളം ബൈപാസിലെ വാഴമുട്ടത്ത് കുട്ടിപ്പൊലീസ് നടത്തിയ വാഹന പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.