കുഴിത്തുറ: തേങ്ങാപട്ടണം കടൽത്തീരത്ത് വിനോദസഞ്ചാരത്തിനെത്തിയ മൂന്നംഗസംഘത്തിലെ പത്താം ക്ലാസുകാരി തിരയിൽപെട്ട് മരിച്ചു. ഇവരെ രക്ഷിക്കാൻ പോയ ആളിെൻറ ബന്ധുവിെൻറ മകനെ കാണാതായി. പുതുക്കട വടലിവിള സ്വദേശി ജോൺസെൻറ മകൾ റീമസെനാണ് (15) മരിച്ചത്. പുതുക്കട ചർച്ചിൽ ഉത്സവം കാണാൻ വന്ന ബന്ധുക്കളായ മെറ്റിൽഡ (35), മകൾ ഷൈമോൾ (14) എന്നിവർക്കൊപ്പമാണ് റീമസെൻ തേങ്ങാപട്ടണം കടൽത്തീരത്ത് പോയത്. മൂവരും കടലിൽ വീണതുകണ്ട മറ്റൊരു വിനോദസഞ്ചാരി തുമ്പകോട് സ്വദേശി ഷോജി തെൻറ ഒപ്പമുണ്ടായിരുന്ന വിഴുന്തയമ്പലം സ്വദേശി ശെൽവരാജിെൻറ മകൻ അക്ഷയെ (10) മാറ്റിനിറുത്തിയിട്ട് രക്ഷപ്പെടുത്താൻപോയി. മൂന്നുപേരെയും കരക്കെത്തിച്ചശേഷം വന്നുനോക്കിയപ്പോൾ അക്ഷയെ കാണാതായി. കരക്കെത്തിച്ച മൂന്നുപേരെയും കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റീമസെൻ മരിക്കുകയായിരുന്നു. അക്ഷക്കായുള്ള തിരച്ചിൽ തിങ്കളാഴ്ചയും തുടർന്നു. സംഭവത്തെക്കുറിച്ച് കുളച്ചൽ മറൈൻ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.