ഒാണം-ഇൗദ് സുഹൃദ്സംഗമം സംഘടിപ്പിച്ചു പെരുമാതുറ: ജമാഅത്തെ ഇസ്ലാമി പെരുമാതുറ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഒാണം-ഇൗദ് സുഹൃദ്സംഗമം സംഘടിപ്പിച്ചു. അൽഫജ്ർ സ്കൂളിൽ നടന്ന പരിപാടിയിൽ നവാസ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡൻറ് അമീർ കണ്ടൽ അധ്യക്ഷതവഹിച്ചു. വനിത കമീഷൻ പി.ആർ.ഒ സുനിൽ ഹസൻ, ഫാ. ജോസ് ഫ്രാങ്ക്ളിൻ, രാജീവ്, ഫാ. വർക്കി, ലോറൻസ് പുതുക്കുറിച്ചി എന്നിവർ സംസാരിച്ചു. ഷാജഹാൻ തിരുമല സ്വാഗതവും ഷാഹിദ ഹാറൂൺ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പ്രദേശത്തുനിന്ന് വിവിധ പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടിയവരെ അനുമോദിച്ചു. കാപ്ഷൻ കേരള യൂനിവേഴ്സിറ്റിയിൽനിന്ന് മലയാളം മാസ് കമ്യൂണിക്കേഷന് ഫസ്റ്റ് റാങ്ക് നേടി വിജയിച്ച റസാന റസീഖിനെ ജമാഅത്തെ ഇസ്ലാമി പെരുമാതുറ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.