സൗഹൃദ കൂട്ടായ്മ വാർഷികം

ഓയൂർ: സസ്നേഹം സൗഹൃദ കൂട്ടായ്മയുടെ രണ്ടാം വാർഷികവും ഓണാഘോഷവും കരിങ്ങന്നൂർ ഗവ. യു.പി.എസിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മികച്ച പാർലമെേൻററിയനുള്ള അവാർഡ് നേടിയ എം.പിയെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണദേവി ആദരിച്ചു. 105 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വെളിനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നൗഷാദ് വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് വിജയികൾക്കുള്ള കാഷ് അവാർഡും േട്രാഫിയും ബ്ലോക്ക് അംഗം എസ്.എസ്. ശരത്തും പ്രവർത്തന സീഡി പ്രകാശനം പൂയപ്പള്ളി ലയൺസ് ക്ലബ് പ്രസിഡൻറ് എ. സിറാജുദ്ദീനും ചികിത്സ ധനസഹായ വിതരണം അടയറ വിജി ചന്ദനയും നിർവഹിച്ചു. സസ്നേഹം പ്രസിഡൻറ് ഡി.കെ. സാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജീവ് ഐ.വി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗങ്ങളായ പി.ആർ. സന്തോഷ്, സിമി മനോജ്, രജനി, രക്ഷാധികാരി േപ്രംകുമാർ, സെക്രട്ടറി ടി.എസ്. രാഹുൽ, ജെ. കമലാനന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.