* സുരക്ഷാവേലികളോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇല്ല വിളപ്പിൽ: ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലെ 'ഓണനിലാവ്' ആസ്വദിക്കാൻ നഗരത്തിൽനിന്ന് ജനം ഒഴുകിയെത്തിയതോടെ സുരക്ഷയൊരുക്കൽ വിളപ്പിൽ പൊലീസിന് വെല്ലുവിളിയായി. വിളപ്പിൽ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഓണക്കാലത്താണ് ശാസ്താംപാറ ഓണം വാരാഘോഷത്തിന് തുടക്കമിട്ടത്. ഒരു ലക്ഷത്തോളം ആളുകൾ കഴിഞ്ഞവർഷം ശാസ്താംപാറയുടെ പ്രകൃതിഭംഗിയും ഓണക്കാഴ്ചയും കാണാനെത്തിയതായാണ് പഞ്ചായത്ത് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കൊല്ലം അത് ഒന്നരലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടൽ. ഉയരം കൂടിയ കരിമ്പാറക്കൂട്ടത്തിെൻറ മുകൾപ്പരപ്പിലാണ് ആഘോഷങ്ങൾ. സുരക്ഷാവേലികളോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇവിടെയില്ല. വിളപ്പിൽശാല പൊലീസിലെ സേനാംഗങ്ങളുടെ കുറവും ശാസ്താംപാറയിലെ സുരക്ഷാ വീഴ്ചക്ക് കാരണമാകും. ഇത്രയേറെ ജനം വന്നെത്തുന്ന കേന്ദ്രത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ ശ്രമം നടത്താത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രദേശത്ത് ഇടക്കിടെയുണ്ടാകുന്ന ചാറ്റൽ മഴ കിഴുക്കാംതൂക്കായ പാറയിൽ വഴുക്കലുണ്ടാക്കുന്നുണ്ട്. അഗ്നിശമനസേനയുടെ സേവനം ഇവിടെ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മൂന്ന് റോഡുകളാണ് ശാസ്താംപാറയിലേക്കുള്ളത്. ഇതിൽ കരുവിലാഞ്ചി വഴിയുള്ള റോഡ് ഗതാഗതക്രമീകരണത്തിെൻറ ഭാഗമായി വൺവേ ആക്കിയിട്ടുണ്ട്. എന്നാൽ, എളുപ്പമാർഗം ഇതായതിനാൽ ആളുകൾ ഈ റോഡിലൂടെയാണ് ശാസ്താംപാറയിലേക്ക് പോകുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.